Featured

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

News |
Apr 21, 2025 11:56 AM

(gcc.truevisionnews.com) യുഎഇയിലും സ്വര്‍ണവില റെക്കോര്‍ഡില്‍. ഇതോടെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 405 ദിര്‍ഹത്തില്‍ (ഏകദേശം 9400 രൂപ) അധികം നല്‍കണം. ഗ്രാമിന് 375.25 ദിര്‍ഹം എന്ന നിരക്കിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന.

ഒരാഴ്ചക്കിടെ മാത്രം 17.75 ദിര്‍ഹത്തിന്റെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. 21 കാരറ്റ് സ്വര്‍ണത്തിന് 360 ദിര്‍ഹവും 18 കാരറ്റ് സ്വര്‍ണത്തിന് 308.5 ദിര്‍ഹവുമാണ് ഗ്രാമിന് വില.

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു.

താരിഫുകളെക്കുറിച്ചുള്ള ആശങ്കകളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെഡറല്‍ റിസര്‍വിനെതിരായ വിമര്‍ശനവും വിപണികളെ ബാധിച്ചതോടെ ഏഷ്യയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,370.17 ഡോളറിലെത്തുകയും ചെയ്തിരുന്നു. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങള്‍.

#Gold #soaring #Dubaitoo #sales #recordprices

Next TV

Top Stories










News Roundup