ജുബൈൽ: (gcc.truevisionnews.com) തിരുവനന്തപുരം വർക്കല സ്വദേശി വിജി വാസുദേവൻ (45) സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ ഹൃദയാഘാതം മൂലം മരിച്ചു. വിജി ജോലി ചെയ്തിരുന്ന ലഘുഭക്ഷണശാല (ബൂഫിയ)യിലെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ വൈസ് പ്രസിഡൻറ് അൻസാരി മന്നമ്പത്ത് അറിയിച്ചു. പിതാവ്: വാസുദേവൻ, ഭാര്യ: ശ്രീജ. മക്കൾ: അഭിനവ് കൃഷ്ണ (11), ആരാധ്യ (എട്ട്), അർണവ് (ആറ്).
#Expatriate #Malayali #dies #heartattack #working #Jubail