വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ

വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ
Apr 4, 2025 07:02 AM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബുദാബി ബിഗ് ടിക്കറ്റിന്‍റെ 273-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (34 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.

രാജേഷ് മുള്ളങ്കി വെള്ളിലപ്പുുള്ളിത്തൊടി വാങ്ങിയ 375678 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹമായത്. ഒമാനിലെ സലാലയില്‍ താമസിക്കുന്ന രാജേഷ് മാര്‍ച്ച് 14ന് വാങ്ങിയ ടിക്കറ്റാണ് 34 കോടിയുടെ ഭാഗ്യം ഇദ്ദേഹത്തിന് നേടിക്കൊടുത്തത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ രാജേഷിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല.

ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് 10 പേര്‍ക്ക് 50,000 ദിര്‍ഹത്തിന്‍റെ ബോണസ് പ്രൈസുകളും ലഭിച്ചു. പത്ത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

206082 എന്ന ടിക്കറ്റ് നമ്പരിലൂടെ സന്ദീപ് കൂലേരി, 276951 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ജിന്‍സ് ജോൺ, ഇന്ത്യയില്‍ നിന്നുള്ള അഫ്ര മസ്സൂൂദി (119709), ഇന്ത്യക്കാരനായ ധീരജ് പ്രഭാകരന്‍ (033604), ഇന്ത്യക്കാരനായ ഷിജു ജേക്കബ് (125651), ഇന്ത്യക്കാരനായ അബ്ദുള്ള വാഴവളപ്പിൽ (ടിക്കറ്റ് നമ്പര്‍- 157116), ഇന്ത്യക്കാരനായ ഹരീഷ് ചന്ദ്രശേഖരന്‍ (264261), ഇന്ത്യയിൽ നിന്നുള്ള മനോഹര്‍ മമാനി (315811), ഇന്ത്യക്കാരനായ അന്‍സാര്‍ അലിയാര്‍ അലിയാര്‍ മുസ്തഫ (257003), ഇന്ത്യക്കാരനായ മുഹമ്മദ് ഇസ്മയില്‍ (321353) എന്നിവരാണ് ബോണസ് പ്രൈസ് നേടിയ 10 പേര്‍.

ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷര്‍ബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

#Expatriate #Malayali #wins #huge #prize #wins #over #crore #through #big #ticket

Next TV

Related Stories
സൗദി അറേബ്യയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്, വീഡിയോ പ്രചരിച്ചതോടെ നാല് യുവാക്കൾ അറസ്റ്റിൽ

Apr 12, 2025 04:31 PM

സൗദി അറേബ്യയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്, വീഡിയോ പ്രചരിച്ചതോടെ നാല് യുവാക്കൾ അറസ്റ്റിൽ

സംഘം വെടിവെപ്പ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു....

Read More >>
മലയാളി നഴ്‌സ് ജുബൈലിൽ അന്തരിച്ചു

Apr 12, 2025 01:51 PM

മലയാളി നഴ്‌സ് ജുബൈലിൽ അന്തരിച്ചു

ജുബൈൽ പൊതുസമൂഹത്തിൽ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ...

Read More >>
ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ജി​ദ്ദ​യി​ൽ അന്തരിച്ചു

Apr 12, 2025 12:43 PM

ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ജി​ദ്ദ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ...

Read More >>
രാ​ജ്യ​ത്ത് കാലാവസ്ഥ മാ​റ്റം: പൊ​ടി​ക്കാ​റ്റ് ക​ട​ന്ന് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക്

Apr 12, 2025 12:18 PM

രാ​ജ്യ​ത്ത് കാലാവസ്ഥ മാ​റ്റം: പൊ​ടി​ക്കാ​റ്റ് ക​ട​ന്ന് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക്

ശ​നി​യാ​ഴ്ച​യോ​ടെ കാ​ലാ​വ​സ്ഥ ക്ര​മേ​ണ മെ​ച്ച​പ്പെ​ടു​മെ​ന്നും കാ​റ്റി​ന്റെ വേ​ഗം കു​റ​യു​മെ​ന്നും ദൂ​ര​ക്കാ​ഴ്ച കൂ​ടു​മെ​ന്നും...

Read More >>
ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

Apr 12, 2025 11:35 AM

ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

മൃതദേഹം നീക്കം ചെയ്യാനും ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു....

Read More >>
പ്രവാസികൾക്ക് ആശ്വാസം, ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ പ്രതിദിന സർവീസുകളുമായി ഇൻഡി​ഗോ

Apr 12, 2025 07:18 AM

പ്രവാസികൾക്ക് ആശ്വാസം, ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ പ്രതിദിന സർവീസുകളുമായി ഇൻഡി​ഗോ

ഇൻഡി​ഗോ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങൾക്ക് ശേഷമുള്ള യുഎഇയിലെ അഞ്ചാമത്തെയും രാജ്യാന്തര തലത്തിൽ...

Read More >>
Top Stories










News Roundup