റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ
Apr 11, 2025 02:46 PM | By VIPIN P V

മനാമ: (gcc.truevisionnews.com) കാറിന്‍റെ ഡോറിൽ തൂങ്ങിപ്പിടിച്ച് റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവത്തിൽ അറബ് പൗരനെ ഏഴ് വർഷത്തെ തടവിന് വിധിച്ച് കോടതി. ശിക്ഷാ കാലയളവിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.

കഴിഞ്ഞ ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി യുവതിയും മറ്റു രണ്ട് പേരും അറബ് പൗരന്‍റെ കാറിൽ ലിഫ്റ്റ് ചോദിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.

മൂന്ന് ദീനാർ യാത്രാക്കൂലിയായി ആവശ്യപ്പെട്ട ഡ്രൈവറോട് ദൂരം കുറവാണെന്നും അത്രയും ദീനാർ തരാൻ കഴിയില്ലെന്നും പറഞ്ഞതിനെതുടർന്ന് ഇരുവരും വാക്ക്തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ, ഡ്രൈവർ സ്ത്രീകളെ അപമാനിച്ചതായും പറയപ്പെടുന്നുണ്ട്.

തർക്കിക്കുന്നതിനിടെ അറബ് പൗരൻ കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. ആ സമയം കാറിന്‍റെ ഡോറിൽ പിടിച്ചിരിക്കുകയായിരുന്ന യുവതി റോഡിൽ വലിച്ചിഴക്കപ്പെട്ടു.

തലക്കും ശരീരത്തിലും ഗുരുതരപരിക്കേറ്റ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്നവരാണ് സംഭവത്തെക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്.

മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ത്രീ വാഹനത്തിൽ പറ്റിപ്പിടിച്ചിരിക്കുമ്പോൾ അറിഞ്ഞുകൊണ്ട് വാഹനമോടിച്ചു എന്നതാണ് അദ്ദേഹത്തിന് മുന്നിൽ ചുമത്തിയ കുറ്റം.





#Woman #dies #hitting #head #road #driver #sentenced #prison

Next TV

Related Stories
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
Top Stories










News Roundup