ദുബായ് : (gcc.truevisionnews.com) ഈദ് അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗത സൗകര്യത്തിന്റെ സമയം പരിഷ്കരിച്ചു. ഇന്നു മുതൽ ഏപ്രിൽ 3 വരെയുള്ള സർവീസുകളുടെ സമയത്തിലാണ് മാറ്റം.
ആർടിഎ സേവന കേന്ദ്രങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. മെട്രോ രാവിലെ 5ന് തുടങ്ങി രാത്രി ഒന്നുവരെ തുടരും. നാളെ രാവിലെ 8 മുതൽ രാത്രി ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 5നു തുടങ്ങി രാത്രി ഒന്നുവരെയും സർവീസ് നടത്തും.
ട്രാം ഇന്ന് മുതൽ തിങ്കൾ വരെ രാത്രി ഒന്നുവരെ സർവീസ് നടത്തും. ഇന്നും തിങ്കളും രാവിലെ 6നും നാളെ രാവിലെ 9നും ആണ് സർവീസ് ആരംഭിക്കുക.
ബസ്, വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്ര, ഇലക്ട്രിക് അബ്ര എന്നിവയുടെ സമയം അറിയാൻ https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിക്കുള്ള ഇ100 ബസ് ഇന്ന് മുതൽ ഏപ്രിൽ 3 വരെ സർവീസ് നടത്തില്ല. ഇബ്നു ബത്തൂത്തയിൽ നിന്ന് അബുദാബിക്കുള്ള ഇ 101 ബസ് പകരം ഉപയോഗിക്കാം.
പെരുന്നാൾ ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാണ്. വാഹന പരിശോധനാ കേന്ദ്രം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധിയായിരിക്കും.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധിയായിരിക്കും. അതേസമയം സ്മാർട് ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
#Eidholiday #Publictransport #timings #Dubai #change #today