വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണം

വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണം
Mar 19, 2025 12:42 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ. ഈ​സ്റ്റ് ഹി​ദ്ദി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സൈ​ക്കി​ൾ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം.

തെ​രു​വു​ക​ളി​ൽ വെ​ളി​ച്ച​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നും കാ​ൽ​ന​ട​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യു​മാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ള്ളി​യി​ലെ ന​മ​സ്കാ​രം ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​റി​ടി​ക്കു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഊ​ദ് (14)ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​ൻ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ബ​ഹ്റൈ​നി​ലെ ന​ഗ​ര​വി​ക​സ​നം വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ഴും അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ല​ല്ലാ​യെ​ന്ന് ഹി​ദ്ദി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദ് അ​ൽ മേ​ഖാ​വി പ​റ​ഞ്ഞു.

ഹി​ദ്ദി​ലെ പ​ല റെ​സി​ഡ​ൻ​സി ഏ​രി​യ​ക​ളി​ൽ ഇ​പ്പോ​ഴും തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​മു​ണ്ട്. ഇ​ത് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ഗു​രു​ത​ര സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ഹി​ദ്ദി​ലെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ബ​ഹ്റൈ​നി​ലെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും, തെ​രു​വി​ള​ക്കു​ക​ൾ ഒ​രു ആ​ഡം​ബ​ര​മ​ല്ല മ​റി​ച്ച് അ​ത് പൊ​തു​സു​ര​ക്ഷ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര നി​ർ​ദേ​ശം കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രി വ​ഈ​ൽ അ​ൽ മു​ബാ​റ​ക്കി​നും വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രി യാ​സ​ർ ഹു​മൈ​ദാ​നും, തൊ​ഴി​ൽ മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ ഹ​വാ​ജി​നും അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ക്കാ​ൻ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.

#Malayali #student #dies #hit #vehicle #Streetlights #installed #residentialareas

Next TV

Related Stories
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>
പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

Mar 20, 2025 12:36 PM

പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ്...

Read More >>
കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

Mar 20, 2025 10:41 AM

കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ...

Read More >>
അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Mar 20, 2025 10:24 AM

അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ...

Read More >>
മലയാളി ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് സൗദിയിലെ ദീർഘകാല പ്രവാസി

Mar 20, 2025 07:35 AM

മലയാളി ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് സൗദിയിലെ ദീർഘകാല പ്രവാസി

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ...

Read More >>