മസ്കത്ത്: (gcc.truevisionnews.com) കൊലപാതകവുമായി ബന്ധപ്പെട്ട് സലാലയിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ പൗരനായ പ്രവാസിയെ ദോഫാർ ഗവർണറേറ്റിലെ പൊലീസ് കമാൻഡാണ് പിടികൂടിയത്.
ഇതേ രാജ്യക്കാരൻ തന്നെയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
അറസ്റ്റിലായ വ്യക്തിക്കെതിരായ നിയമ നടപടികൾ ഇപ്പോൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Asian #national #arrested #Salalah #murdercase