മസ്‌ക്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യന്‍ വംശജരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് വലിയ അളവില്‍ മോര്‍ഫിന്‍ കണ്ടെടുത്തു.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. നിയമനടപടികള്‍ക്കായ് പ്രതികളെയും പിടികൂടിയ മയക്ക് നരുന്നും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
#Two #expatriates #arrested #Oman #drug #possession