മസ്‌കത്ത്: (gcc.truevisionnews.com) ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന് ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ നിരീക്ഷണാലയം മേധാവി അബ്ദുള്‍ വഹാബ് അല്‍ ബുസൈദി പറഞ്ഞു.
സൂര്യന്‍ വൈകുന്നേരം 6.09ന് അസ്തമിക്കും. ഇത് കഴിഞ്ഞ ദൃശ്യമാകുന്ന ചന്ദ്രന്‍ 6:40ന് ആണ് അസ്തമിക്കുക.
മിക്കവാറും എല്ലാ രാജ്യങ്ങളിലും മാര്‍ച്ച് ഒന്നിന് റമസാന്‍ വ്രതം ആരംഭിക്കാനും സാധ്യത കാണുന്നു. അതേസമയം, ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ സംവിധാനങ്ങളും ഒരുക്കും.
മാസപ്പിറ കണ്ടാല്‍ മാത്രമാണ് ഔഖാഫ്, മതകാര്യ മന്ത്രാലയം റമസാന്‍ വ്രതാരംഭം പ്രഖ്യാപിക്കുക.
#Ramadan #may #start #March #Oman