ദമാം: (gcc.truevisionnews.com) സൗദി അറേബ്യയിലെ ദമാമിൽ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, പാലോട് പെരിങ്ങമല സ്വദേശി ബൗണ്ടർ റോഡരികത്ത് വീട്ടിൽ നസീർ അബൂബക്കർ കുഞ്ഞ് (55) ആണ് ദമാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്.
ദമാമിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്ന നസീർ അസുഖബാധിതനായതിനെ തുടർന്ന് 12 ദിവസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
അബൂബക്കർ കുഞ്ഞ് കാസിംപിള്ള, സഫറബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജലീലബീവി. മൃതദേഹം ദമാമിൽ സംസ്കരിക്കും. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ നേതൃത്വം നൽകും.
#Expatriate #Malayali #passedaway #Dammam