ഷാർജ: (gcc.truevisionnews.com) റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാർജയിലെ ഖർബ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.
27കാരിയായ അറബ് യുവതിയാണ് മരിച്ചത്. സീബ്ര ലൈനിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
സംഭവത്തിൽ അൽ ഖർബ് പൊലീസ് സ്റ്റേഷൻ അന്വേഷണം നടത്തുകയാണ്.
#youngwoman #died #being #hit #speeding #car #Sharjah #driver #arrested