(gcc.truevisionnews.com) പതിനാറ് ദിവസം മുൻപ് ഒമാനിൽ ജോലി തേടി എത്തിയ ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശിയാണ്(58) മരിച്ചത്. താമസിച്ചിരുന്ന സ്ഥലത്തു വച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ആശുപത്രി എത്തിച്ച് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിൽ ജോലി ചെയ്തിരുന്ന ഭാര്യ സ്മിതയും മകൻ ശരത്തും ഒമാനിൽ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
#householder #died #heart #attack #oman