#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും
Sep 21, 2024 02:35 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com) അടുത്ത വർഷത്തെ ഹജ്ജിനായി ഖത്തറിൽ നിന്നും യാത്ര തിരിക്കുന്നവർക്കുള്ള റജിസ്ട്രേഷന് നാളെ മുതൽ തുടക്കമാവുമെന്ന് ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ് ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽതാൻ അൽ മിസിഫ്രി അറിയിച്ചു.

സെപ്റ്റംബർ 22ന് രാവിലെ എട്ട് മണിമുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴിയാണ് അടുത്തവർഷത്തെ ഹജ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്.

സ്വദേശികൾക്ക് പുറമെ, 45 വയസ്സ് കഴിഞ്ഞവരും 15 വർഷത്തിലേറെ ഖത്തറിൽ പ്രവാസികളുമായവർക്കും ഹജ്ജിനായി അപേക്ഷിക്കാം.

സ്വദേശികൾക്ക് 18 വയസ്സാണ് ഹജ്ജ് അപേക്ഷക്കുള്ള ചുരുങ്ങിയ പ്രായം. ഇവര്‍ക്ക് മൂന്ന് പേരെ കൂടെക്കൂട്ടാനും അവസരമുണ്ട്. ഖത്തറിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് പോകുന്ന ഇതര ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും 45 വയസ്സും 15 വർഷ​ താമസവുമെന്ന നിർദേശം ബാധകമാണ്.

ഇവർക്ക് ഒരാളെ കൂടെ കൊണ്ടുപോകാനും റജിസ്റ്റർ ചെയ്യാം. ഖത്തറില്‍ നിന്നും ഇത്തവണ 4400 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

റജിസ്ട്രേഷൻ നടപടികൾ എന്ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

#Registration #Haj #pilgrims #Qatar #start #tomorrow

Next TV

Related Stories
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

Sep 21, 2024 07:33 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

25 വർഷമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു....

Read More >>
 #survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

Sep 21, 2024 05:29 PM

#survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശത്തെത്തുടർന്ന് പഴയ മനാമ ടൗണിൻ്റെ നവീകരിച്ച ഭൂപടം തയാറാക്കുന്നതിന് ബോർഡ് നേതൃത്വം...

Read More >>
#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

Sep 21, 2024 04:56 PM

#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം നിർബന്ധമായും പാലിക്കണം....

Read More >>
#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം;  16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

Sep 21, 2024 04:45 PM

#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം; 16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

'സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഐക്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ദേശീയ...

Read More >>
 #visa | സഞ്ചാരികൾക്ക് പത്ത്  ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ

Sep 21, 2024 04:39 PM

#visa | സഞ്ചാരികൾക്ക് പത്ത് ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ

വിനോദസഞ്ചാര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് സൗജന്യ വീസ ലഭിക്കുക....

Read More >>
#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

Sep 21, 2024 02:42 PM

#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

ആദ്യ 7 മാസത്തിൽ 23 ലക്ഷം സഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചത്.മുൻവർഷത്തെ അപേക്ഷിച്ചു 2.4%...

Read More >>
Top Stories

News Roundup