#Gold | യുഎഇയിൽ സ്വർണ വിലയിൽ വീണ്ടും കുതിപ്പ്

#Gold | യുഎഇയിൽ സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
Sep 21, 2024 11:55 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) അമേരിക്കയിലെ ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെ സ്വർണം മുന്നേറ്റം തുടരുന്നു. ഇന്നലെ സ്വർണ വിപണി ഇതുവരെ കാണാത്ത വിലക്കയറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.

24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്ചകളായി 300 ദിർഹത്തിന് മുകളിലാണ് വില.

മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ).

22 കാരറ്റ് സ്വർണവും ഗ്രാമിന് 300 കടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 21 കാരറ്റിന് 281.5 ദിർഹവും 18 കാരറ്റിന് 241.25 ദിർഹവുമാണ് ഇന്നലത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിൽ മുടക്കേണ്ട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ പണമിറക്കിയതാണ് വില വർധനയ്ക്കു കാരണം.

ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖല മാന്ദ്യം നേരിടുന്നതും മധ്യപൗരസ്ത്യ രാജ്യങ്ങളിലെ യുദ്ധഭീഷണിയും സ്വർണത്തിന്റെ വിപണി മൂല്യം വർധിപ്പിച്ചു.

#Gold #prices #prise #again #UAE #AED #314 #per #gram

Next TV

Related Stories
#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

Sep 21, 2024 02:42 PM

#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

ആദ്യ 7 മാസത്തിൽ 23 ലക്ഷം സഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചത്.മുൻവർഷത്തെ അപേക്ഷിച്ചു 2.4%...

Read More >>
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Sep 21, 2024 02:41 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ.എം.സി.സി പ്രവർത്തകർ...

Read More >>
#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

Sep 21, 2024 02:35 PM

#hajj | ഖത്തറിൽനിന്നുള്ള ഹജ് യാത്രക്കാർക്കാരുടെ റജിസ്ട്രേഷൻ നാളെ തുടങ്ങും

സെപ്റ്റംബർ 22ന് രാവിലെ എട്ട് മണിമുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴിയാണ് അടുത്തവർഷത്തെ ഹജ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ...

Read More >>
#Emirates  | 15,000 പേർക്കു പുതിയതായി തൊഴിൽ നൽകുമെന്നു പ്രഖ്യാപിച്ച് എമിറേറ്റ്സ്

Sep 21, 2024 12:01 PM

#Emirates | 15,000 പേർക്കു പുതിയതായി തൊഴിൽ നൽകുമെന്നു പ്രഖ്യാപിച്ച് എമിറേറ്റ്സ്

എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ആദിൽ അൽരിദ...

Read More >>
#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

Sep 21, 2024 10:08 AM

#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

ഭാ​ര്യ ഷീ​ബ​ക്കും കു​വൈ​ത്തി​ൽ ടെ​യ്‍ല​റി​ങ്...

Read More >>
#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

Sep 21, 2024 07:11 AM

#boardmandatory | യുഎഇ മുന്നോട്ട്; കമ്പനി നടത്താനും വനിതകളെത്തും

രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ നിയമമാണ് ഏറ്റവും...

Read More >>
Top Stories