കുവൈത്ത് : പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. വെള്ളാപ്പ് മീലിയാട്ട് സ്വദേശി രാജൻ മാണിക്കമാണ് മരിച്ചത്. അബ്ബാസിയയിൽ ടെയ്ലറിങ് ജോലിയായിരുന്നു.
നാലു ദിവസമായി ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ഭാര്യ ഷീബ നടത്തിയ അന്വേഷണത്തിൽ മോർച്ചറിയിൽ ഉള്ള മൃതദേഹം ഇദ്ദേഹത്തിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഭാര്യ ഷീബക്കും കുവൈത്തിൽ ടെയ്ലറിങ് ജോലിയാണ്. മകൻ: വിഷ്ണു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
#Expatriate #Malayali #passed #away #Kuwait