#Amnesty | പൊതുമാപ്പ്: അബുദാബിയിൽ ആദ്യദിനം അപേക്ഷകർ കുറവ്

#Amnesty | പൊതുമാപ്പ്: അബുദാബിയിൽ ആദ്യദിനം അപേക്ഷകർ കുറവ്
Sep 2, 2024 06:37 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) പൊതുമാപ്പിന്റെ ആദ്യ ദിനം അബുദാബിയിൽ അപേക്ഷകർ കുറവ്. ഷഹാമയിലെ ഐസിപി സെന്ററിൽ രാവിലെ ഏതാനും പേർ എത്തിയെങ്കിലും ഓഫിസ് തുറന്നിരുന്നില്ല.

തുടർന്ന് അപേക്ഷകർ സ്വൈഹാനിലെ ഐസിപി കേന്ദ്രത്തിലെത്തി. ഇവിടെ അപേക്ഷകർക്കായി വിശാലമായ ശീതീകരിച്ച ടെന്റ് ഒരുക്കിയിട്ടുണ്ടെങ്കിലും വളരെ കുറച്ചുപേർമാത്രമാണ് എത്തിയത്.

അപേക്ഷാ നടപടികൾ പൂർത്തിയാക്കി വരാൻ ആവശ്യപ്പെട്ടു പലരെയും ടൈപ്പിങ് സെന്ററുകളിലേക്കു മടക്കി അയച്ചു. പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്കു പോകണ്ടവർ ഐസിപി വെബ്സൈറ്റിലോ അംഗീകൃത ടൈപ്പിങ് സെന്ററിലോ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ച ശേഷമാണ് അബുദാബി സ്വൈഹാനിലെ കേന്ദ്രത്തിൽ എത്തേണ്ടത്.

ബയോമെട്രിക് ഫിംഗർ പ്രിന്റ് രേഖപ്പെടുത്തിയവർക്ക് നേരിട്ട് കേന്ദ്രത്തിൽ എത്തിയാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കും.അല്ലാത്തവർ (15 വയസ്സിനു മുകളിലുള്ളവർ) സ്വൈഹാൻ, അൽദഫ്റ, അൽഐൻ എന്നീ കേന്ദ്രങ്ങളിൽ വിരലടയാളം രേഖപ്പെടുത്തിയ ശേഷം അപേക്ഷയുമായി എത്തിയാൽ നടപടി പൂർത്തിയാക്കാം.

ഒരിക്കൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. രേഖകൾ ശരിയാക്കി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ടൈപ്പിങ് സെന്ററിൽ നിന്ന് ടൈപ്പ് ചെയ്ത അപേക്ഷയുമായി എത്തണം.

ജോലി വാഗ്ദാനം ചെയ്ത കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ ആവശ്യമാണ്. ഈ കമ്പനി പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കണം.

നിലവിലെ കമ്പനിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ താമസരേഖ പുതുക്കാനുള്ള അപേക്ഷ ഓൺലൈൻ വഴി നൽകണമെന്നും ഓർമിപ്പിച്ചു.

#Amnesty #Fewer #applicants #first #day #Abu #Dhabi

Next TV

Related Stories
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
Top Stories