#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു
Apr 28, 2024 05:38 PM | By VIPIN P V

റിയാദ്: (gccnews.com) സൗദിയിൽ ഇപ്പോഴും ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും തുടരുന്നു.

ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.

അബഹ നഗരത്തിന് വടക്കുള്ള ബൽഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ പ്രദേശങ്ങളിലെ പർവതങ്ങളും കാർഷിക മേഖലയും ആലിപ്പഴ വീഴ്ച്ചയുടെ ഫലമായി വെളുത്ത കോട്ട് കൊണ്ട് മൂടിയ പ്രതീതിയുണ്ടായി.

ഉയർന്ന പ്രദേശങ്ങളിൽ മിക്കയിടത്തും സാമാന്യം കനത്ത മഴയാണ് പെയ്തത്. അസീർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴവർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്.

ഉഷ്ണമേഖലാ സംയോജന മേഖലയുടെ വ്യതിയാനവും മൺസൂൺ കാറ്റുകളുടെ വ്യാപനവും പ്രദേശത്തിൻ്റെ ഭൂപ്രകൃതിയുടെ കാഴ്ച്ചയെ തന്നെ വ്യത്യസ്ത മാക്കിയിരിക്കുകയാണ്.

അസീറിലെ മലയോര പ്രദേശങ്ങളിലാണ് മഴക്കൊപ്പം ശക്തമായ തോതിൽ ആലിപ്പഴ വീഴ്ച്ചയുണ്ടായത്. ഏതായാലും മഴയും ആലിപ്പഴവീഴ്ച്ചയും അതുവഴിയുണ്ടായ പ്രകൃതിയുടെ വർണാഭമായ കാഴ്ച്ചകളും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്.

മരുഭൂമിയും ചെടികളും താഴ്വാരങ്ങളും വെള്ളയിൽ കുളിരുമ്പോൾ മഞ്ഞ് പൊതിഞ്ഞ ഗിരിമേഖലകളിൽ പോയി ദൃശ്യങ്ങൾ ആസ്വാദിച്ചും 'സെൽഫി' യെടുത്തും ഉല്ലസിച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.

ആലിപ്പഴവർഷത്തിന്റേയും മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും ചാരുതയേറുന്ന ദൃശ്യങ്ങളും അറബ് യുവാക്കൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അസീർ മേഖലയിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴവീഴ്ച്ചയും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

#Rain #hail #continue #parts #SaudiArabia

Next TV

Related Stories
ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

Dec 16, 2025 02:03 PM

ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

ഇന്ന് മുതല്‍ മഴ ശക്തമാകും, ഒമാനിൽ വെള്ളപ്പൊക്ക സാധ്യത, ക്ലാസ്...

Read More >>
അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

Dec 16, 2025 10:50 AM

അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം, ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ...

Read More >>
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
Top Stories










News Roundup