#death | മകളെ സന്ദർശിക്കാൻ സൗദിയിലെത്തിയ പിതാവ് മരിച്ചു; ആന്തരികാവയവങ്ങൾ ദാനം ചെയ്​തു

#death | മകളെ സന്ദർശിക്കാൻ സൗദിയിലെത്തിയ പിതാവ് മരിച്ചു; ആന്തരികാവയവങ്ങൾ ദാനം ചെയ്​തു
Nov 21, 2023 12:00 PM | By Susmitha Surendran

റിയാദ്​: സന്ദർശന വിസയിൽ റിയാദിന്​ സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ്​ (61) ആണ്​ മരിച്ചത്​. അൽഖർജ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മകൾ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം.

നാല്​ മാസം മുമ്പാണ് സന്ദർശന വിസയിൽ വർക്കി ജോസ്​ എത്തിയത്​. 20 ദിവസം മുമ്പ്​ മസ്​തിഷ്​കാഘാതമുണ്ടായതിനെ തുടർന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ്​ അന്ത്യം സംഭവിച്ചത്​. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങൾ ദാനം ചെയ്​തു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ്​ മറ്റ്​ രോഗികൾക്ക്​ മാറ്റിവെച്ചത്​. നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലാണ് മൂന്ന്​ രോഗികൾക്ക്​​​ പുതുജീവൻ നൽകാനിടയാക്കിയത്​.

പിങ്കി ത​ന്റെ സഹോദരൻ ജിൻസ്​, മറ്റ്​ കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച്​ ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട്​ നൽകുകയായിരുന്നു.

മേരിയാണ്​ വർക്കി ജോസിന്റെ ഭാര്യ. മക്കൾ: പിങ്കി (അൽഖർജ്​), ജിൻസ്​ (നിയോം, തബൂക്ക്​). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

#Father #dies #SaudiArabia #visit #daughter #organs #donated

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
Top Stories










News Roundup