ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു
Mar 30, 2023 07:50 PM | By Susmitha Surendran

റിയാദ്: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയില്‍ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റ ബസാണ് കത്തിനശിച്ചത്.

ഇന്ധനം നിറക്കാൻ പോകുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12.30-നാണ് ബസിൽ തീ പടർന്നുപിടിച്ചത്. പൂർണമായും ബസ് കത്തിനശിച്ചു. അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർത്ഥികൾക്ക് ഗതാഗത സേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബസാണ് കത്തിനശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ പറഞ്ഞു.

ഈ സമയത്ത് ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നില്ല. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

The school bus caught fire while running

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup