യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്

യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്
Jul 6, 2026 09:15 AM | By Athira V
#Latest News #Kuwait #Kuwait Travel Ban #Civil and Commercial Procedures Law

യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് സിവിൽ വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്. യാത്രാവിലക്ക് അപേക്ഷകൾ പരിഗണിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും കൂടുതൽ ജഡ്ജിമാർക്ക് ഇതിനുള്ള അധികാരം നൽകുകയും ചെയ്യുന്നതാണ് ഭേദഗതി.

1980-ലെ ഡിക്രി നിയമം നമ്പർ 38ലെ ആർട്ടിക്കിൾ 297-നാണ് ഭേദഗതി വരുത്തിയത്. ഇതുവരെ പരിമിതമായ എണ്ണം ജഡ്ജിമാർക്കു മാത്രമായിരുന്നു യാത്രാവിലക്ക് അപേക്ഷകളിൽ ഉത്തരവിറക്കാനുള്ള അധികാരമുണ്ടായിരുന്നത്.

പുതിയ ഭേദഗതിയോടെ കോടതി ജനറൽ അസംബ്ലി നിയോഗിക്കുന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ യോഗ്യരായ ജഡ്ജിമാർക്കും ഇത്തരം അപേക്ഷകൾ പരിഗണിച്ച് ഉത്തരവിറക്കാൻ സാധിക്കും.

യാത്രാവിലക്ക് അപേക്ഷകളുടെ എണ്ണം വർധിച്ചതും അധികാരമുള്ള ജഡ്ജിമാരുടെ അപര്യാപ്തതയും കാരണം അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യം നിലനിന്നിരുന്നുവെന്ന് നിയമത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ചില കോടതികളിൽ ബന്ധപ്പെട്ട പദവിയിലുള്ള ജഡ്ജിമാരുടെ അഭാവവും നടപടികൾ വൈകാൻ കാരണമായിരുന്നു.

പുതിയ ഭേദഗതിയിലൂടെ അപേക്ഷകൾ സമർപ്പിച്ച ഉടൻ തന്നെ അവ പരിഗണിച്ച് തീരുമാനമെടുക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഇതുവഴി നീതിന്യായ നടപടികളുടെ കാര്യക്ഷമത വർധിക്കുകയും യാത്രാവിലക്ക് ഉത്തരവുകൾ അനാവശ്യ കാലതാമസമില്ലാതെ നടപ്പാക്കാൻ സാധിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു.

Content Highlight: Kuwait has amended the Civil and Commercial Procedures Law to expedite the issuance of travel ban orders

#Latest News #Kuwait #Kuwait Travel Ban #Civil and Commercial Procedures Law

Next TV

Related Stories
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Jul 6, 2026 07:58 AM

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ...

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

Jul 5, 2026 10:28 PM

പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

കുവൈത്ത്–കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ആഴ്ചയിൽ മൂന്നായി...

Read More >>
എഐ രാജകുമാരൻ വരും, കോടികൾ കവരും; ദുബായ് കിരീടാവകാശിയുടെ വ്യാജ രൂപമുണ്ടാക്കി യുവതികളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ്

Jul 5, 2026 06:59 AM

എഐ രാജകുമാരൻ വരും, കോടികൾ കവരും; ദുബായ് കിരീടാവകാശിയുടെ വ്യാജ രൂപമുണ്ടാക്കി യുവതികളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ്

ദുബായ് കിരീടാവകാശിയുടെ ഡീപ്ഫേക്ക് ഉണ്ടാക്കി യുവതികളോട് പ്രണയം നടിച്ച് കബളിപ്പിച്ച് സാമ്പത്തിക...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിലെ ജോലിസ്ഥലത്ത് മരിച്ചു

Jul 4, 2026 11:18 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിലെ ജോലിസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിലെ ജോലിസ്ഥലത്ത്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News