ജനവിധിയിൽ ഖത്തറും ഇളകിമറിഞ്ഞു; ഖത്തറിൽ വിപുലമായ ആഘോഷങ്ങൾ

ജനവിധിയിൽ ഖത്തറും ഇളകിമറിഞ്ഞു; ഖത്തറിൽ വിപുലമായ ആഘോഷങ്ങൾ
May 5, 2026 12:52 PM | By Krishnapriya S R

ദോഹ: (gcc.truevisionnews.com) കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയതോടെ പ്രവാസലോകത്തും ആവേശം അണപൊട്ടി. തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ ഖത്തറിലെ മലയാളികൾ വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം അറിയാനുള്ള ആകാംക്ഷയിലായിരുന്നു.

ഓഫിസുകളിലേക്ക് പോകുന്നതിന് മുൻപ് തന്നെ യുഡിഎഫിന്റെ വ്യക്തമായ ലീഡ് നില പുറത്തുവന്നതോടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും ആഘോഷങ്ങൾക്കും തുടക്കമായി. ഫലമറിയാൻ ഇൻകാസ് ഖത്തർ, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

ന്യൂ സലാത്തയിലെ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ ക്യു.യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സജ്ജീകരിച്ച തത്സമയ സംപ്രേഷണ കേന്ദ്രത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് ഒത്തുകൂടിയത്.

പ്രിയ സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ചതോടെ മുദ്രാവാക്യം വിളികളാലും കൈയടികളാലും പരിസരം മുഖരിതമായി. വൈകുന്നേരത്തോടെ വിവിധ കേന്ദ്രങ്ങളിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രവാസികൾ വിജയം ആഘോഷമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രവാസി സംഘടനകളുടെ തീരുമാനം.

Content Highlight: Massive celebrations in Qatar on the occasion of the general election

Next TV

Related Stories
യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്

Jul 6, 2026 09:15 AM

യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്

യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് സിവിൽ വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി...

Read More >>
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Jul 6, 2026 07:58 AM

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ...

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

Jul 5, 2026 10:28 PM

പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

കുവൈത്ത്–കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ആഴ്ചയിൽ മൂന്നായി...

Read More >>
എഐ രാജകുമാരൻ വരും, കോടികൾ കവരും; ദുബായ് കിരീടാവകാശിയുടെ വ്യാജ രൂപമുണ്ടാക്കി യുവതികളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ്

Jul 5, 2026 06:59 AM

എഐ രാജകുമാരൻ വരും, കോടികൾ കവരും; ദുബായ് കിരീടാവകാശിയുടെ വ്യാജ രൂപമുണ്ടാക്കി യുവതികളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ്

ദുബായ് കിരീടാവകാശിയുടെ ഡീപ്ഫേക്ക് ഉണ്ടാക്കി യുവതികളോട് പ്രണയം നടിച്ച് കബളിപ്പിച്ച് സാമ്പത്തിക...

Read More >>
Top Stories

News Roundup