മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരം, ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെയാണ് കാണാതായത്.
വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടി ഇതു പ്രസിദ്ധീകരിക്കുന്ന സമയംവരെ മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് ആർക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9999 എന്ന നമ്പറിൽ പൊലീസ് ഓപറേഷൻസ് സെന്ററിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
15 year old girl goes missing in Muscat

































