ദോഹ: (https://gcc.truevisionnews.com/) കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു . പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ ആശാറാണി.
ഇരുപത് വർഷത്തോളമായി ഖത്തർ പ്രവാസിയായ അജയകുമാര്‍ അടുത്തമാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവയവദാന കര്‍മ്മം നിർവഹിച്ചാണ് അദ്ദേഹം യാത്രയായത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 10.50ന് നാട്ടിലേക്ക് കൊണ്ടുപോകും.
A native of Pathanapuram, Kollam, passed away in Doha.

































