ദുബായ്: (gcc.truevisionnews.com) വിജയികളിൽ ഒരാൾ മലയാളിയാണ്. ദുബായിൽ 23 വർഷമായി താമസിക്കുന്ന അൻസാർ പൂക്കുഞ്ഞാണ് വിജയി. ഡ്രൈവറാണ് അൻസാർ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“വളരെ ത്രിൽ അടിപ്പിക്കുന്ന വിജയമാണിത്. ഒരുപാട് നാളായി ശ്രമിക്കുന്നുണ്ട്. അവസാനം വിജയം ലഭിച്ചതിൽ സന്തോഷം.“ - അദ്ദേഹം പ്രതികരിച്ചു.
മറ്റു വിജയികളിൽ രണ്ടു പേർ ഇന്ത്യൻ പ്രവാസികളാണ്. നാലാമത്തെ വിജയി പലസ്തീനിൽ നിന്നുള്ളയാളാണ്.
മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വർണ്ണക്കട്ടികൾ ലഭിക്കും. ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ മാർച്ച് 24 വരെ അവസരമുണ്ട്.
ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാം. നാല് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും. ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.
Malayali driver wins Big Ticket - 200 grams of gold prize

































