കുവൈത്ത് സിറ്റി: (gcc.truevisionnews.com) ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ് നബീൽ. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗവും കെ.ഐ.ജി ഒരുമ അംഗവുമായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ അബ്ദുറഹ്മാൻ. മാതാവ്: നസീമ. ഭാര്യ: നജ്ല. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Kozhikode native dies after collapsing in Kuwait