കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Jul 22, 2025 12:45 PM | By Athira V

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.  സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു.

രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.

Kannur native female doctor found dead at her residence in Abu Dhabi

Next TV

Related Stories
 മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 4, 2026 07:22 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

Apr 4, 2026 05:20 PM

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് നിർദ്ദേശവുമായി...

Read More >>
ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

Apr 4, 2026 04:38 PM

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം, നടപടി തുടങ്ങി ഹജ്ജ് ഉംറ...

Read More >>
ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 4, 2026 04:15 PM

ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ...

Read More >>
ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Apr 4, 2026 03:02 PM

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ...

Read More >>
സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

Apr 4, 2026 02:45 PM

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ...

Read More >>
Top Stories

News Roundup