അബൂദബി: (gcc.truevisionnews.com) പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഡോക്ടര്‍മാരും പൊലീസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉദുമ പഞ്ചായത്ത് കെ.എം.സി.സി ട്രഷററും അബൂദബി മദീന സായിദ് ഷോപ്പിങ് സെന്ററിലെ കാസ്‌കോ ഫാന്‍സി ഷോപ്പ് ഉടമയുമാണ്. മൂത്ത മകള്‍ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്.
പരേതനായ മുക്കുന്നോത്തെ എം.കെ. ഹുസൈന്റെയും ആയിഷയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. റിസ, റസ്വ, റഫീഫ എന്നിവരാണ് മറ്റു മക്കള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് കെ.എം.സി.സി പ്രവര്‍ത്തകർ അറിയിച്ചു.
Content Highlight: Expatriate shop owner found dead room



































