ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്
Jun 12, 2025 11:58 AM | By VIPIN P V

ഫുജൈറ: (gcc.truevisionnews.com) ഫുജൈഒൻപത് റയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്ക്. വയിബ് അൽ ഹന്നയില നിന്ന് ദിബ്ബ അൽ ഫുജൈറയിലേയ്ക്ക് പോകുന്ന റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. 16 കാറുകളും നാല് ട്രക്കുകളും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. എട്ട് പേർക്ക് ചെറിയ പരുക്കുകളും ഒരാൾക്ക് ഗുരുതരമല്ലാത്ത പരുക്കുമാണ് ഉണ്ടായത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ദിബ്ബ പൊലീസ്, ട്രാഫിക്, പട്രോളിങ് വിഭാഗം, മസാഫി പൊലീസ്, നാഷനൽ ആംബുലൻസ് ടീമുകൾ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് നിർത്തിവച്ച ഗതാഗതം രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് തുറന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ നിയമാനുസൃത നടപടികൾ ഉടൻ സ്വീകരിക്കും. ഹജാർ മലനിരകളിലും തിരക്കേറിയ മേഖലകളിലും വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗം നിയന്ത്രിക്കുകയും ആവശ്യമായ സുരക്ഷാ അകലം പാലിക്കുകയും ചെയ്യണമെന്ന് ഫുജൈറ പൊലീസ് ഓർമിപ്പിച്ചു.

ഈ മാസം 9 ന് രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരുക്കേറ്റിരുന്നു. പിറ്റേന്ന് അജ്മാൻ അൽ മുവൈഹാത് മേഖലയിൽ രണ്ട് സ്കൂൾ ബസുകൾക്ക് അപകടമുണ്ടായെങ്കിലും പരുക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടിരുന്നു.

nine injured fujairah road accident

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall