യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
Jun 2, 2025 12:45 PM | By Susmitha Surendran

അബുദാബി: (gcc.truevisionnews.com)  യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്രി കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

പെരുന്നാള്‍ നമസ്കാര സമയം (രാവിലെ)

അബുദാബി - 5.50

ദുബൈ- 5.45

ഷാര്‍ജ- 5.44

അജ്മാന്‍- 5.44

ഉമ്മുല്‍ഖുവൈൻ- 5.43

റാസൽഖൈമ- 5.41

ഫുജൈറ- 5. 41

യുഎഇയിൽ പൊതു, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Eid prayer times various emirates UAE announced.

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

May 31, 2025 08:47 PM

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില...

Read More >>
Top Stories










News Roundup