അബുദാബി : യുഎഇയിലെ സായിദ് രാജ്യാന്തര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി ആണ് ഇന്ന് വിവരം പുറത്തുവിട്ടത്. വിമാനത്താവളത്തിലെത്തിയ യാത്രികന്റെ ബാഗേജ് എയര്‍പോര്‍ട്ടിലെ ആധുനിക സ്‌കാനിങ് സംവിധാനം വഴി കടന്നുപോകുമ്പോള്‍ അസാധാരണമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കസ്റ്റംസ് പരിശോധനാ സംഘം അതീവ സൂക്ഷ്മമായ പരിശോധന നടത്തുകയും ലഗേജിനകത്ത് ഒളിപ്പിച്ച അഞ്ച് കിലോഗ്രാം ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. ലഹരിമരുന്ന് തിരിച്ചറിയുന്നതില്‍ വിദഗ്ധരായ കസ്റ്റംസ് ആന്‍ഡ് സെക്യൂരിറ്റി സപ്പോര്‍ട്ട് മാനേജ്മെന്റിന്റെ കെ9 ഡോഗ് ടീമുകളുടെ സഹായത്തോടെ ഓപറേഷന്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു.
Attempt smuggle drugs through airport UAE One arrested