അബുദാബി: (gcc.truevisionnews.com) യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. തിങ്കളാഴ്ചത്തെ കാലാവസ്ഥ അനുകൂലമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നും, ചില മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പർവതനിരകൾക്ക് മുകളിലായി മേഘങ്ങൾ രൂപപ്പെടുമെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. യുഎഇയിലെ പല പ്രദേശങ്ങളിലും ഞായറാഴ്ച മഴ പെയ്തിരുന്നു. അസ്ഥിരമായ കാലാവസ്ഥയാണ് മേഖലയിലുടനീളമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
രാജ്യത്തിന്റെ തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 10-25 കിലോമീറ്റർ മുതൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം.
രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 22°C വരെ താഴുകയും മറ്റ് ഭാഗങ്ങളിൽ 46°C വരെ ഉയരുകയും ചെയ്യും.
Red and yellow alerts issued for fog UAE