Apr 30, 2025 11:41 AM

ദുബായ്: (gcc.truevisionnews.com) കഴിഞ്ഞ വർഷം ലോകമാകെ പാഴാക്കിയത് 105 കോടി ടൺ ഭക്ഷണം! ഇതിൽ 60% ഭക്ഷണവും വീടുകളിൽ നിന്നാണ്. ഹോട്ടലുകളിൽ നിന്നു പാഴായത് 28 ശതമാനവും റീട്ടെയ്ൽ ഔട്‌ലെറ്റുകളിൽ നിന്നുള്ളത് 12 ശതമാനവുമാണ്. ലോകത്തിന്റെ വിശപ്പടക്കാനുള്ള ഭക്ഷണമാണ് പാഴാക്കിയതെന്നാണ് യുഎൻഇപിയുടെ (യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം) ഫുഡ് വേസ്റ്റ് ഇൻഡക്സ് റിപ്പോർട്ട് പറയുന്നത്.

ഇന്ന് ലോക വിനോദ സഞ്ചാര വ്യവസായം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഭക്ഷണം പാഴാക്കലാണെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ സെമിനാർ അഭിപ്രായപ്പെട്ടു. ഭക്ഷണ മാലിന്യം ഊർജ ഉൽപാദനത്തിനും വളം നിർമാണത്തിനും പുനരുപയോഗിച്ചാൽ ലോകം നേരിടുന്ന മാലിന്യപ്രശ്നത്തിന് ഒരളവു വരെ പരിഹാരമാകുമെന്നും വിദഗ്ധർ പറഞ്ഞു.

സഞ്ചാരികളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കാൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രമിക്കുന്നു. ഹോട്ടലുകളിൽ നിന്നു ഭക്ഷണം പാഴാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അധിക ഉൽപാദനമാണ്. ഹോട്ടലുകളിൽ അധികമായി വരുന്ന ഭക്ഷണം യുഎഇ ഫൂഡ് ബാങ്കിലേക്ക് ശേഖരിക്കുമ്പോൾ, ഹോട്ടൽ മാനേജ്മെന്റിനെ പറഞ്ഞു സമ്മതിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

ഭക്ഷണം പാഴാക്കിയതിനും അധികമായി ഭക്ഷണം ഉണ്ടാക്കിയതിനും നടപടിയുണ്ടാകുമോ എന്ന ഭയം മൂലം പലരും ഫൂഡ് ബാങ്കുമായി സഹകരിക്കുന്നില്ലെന്ന് സീനിയർ ഫൂഡ് സേഫ്റ്റി സ്പെഷലിസ്റ്റ് ഡോ. അമൽ അൽബെദ്‌വാവി പറഞ്ഞു. ഇത് ഭക്ഷ്യ സുരക്ഷയുടെ ഭാഗമാണെന്നും ഫുഡ് ബാങ്കിലേക്കു ഭക്ഷണം നൽകുന്നതുമൂലം ഒരു പ്രശ്നവും നേരിടേണ്ടി വരില്ലെന്നും ബോധ്യപ്പെടുത്തേണ്ടി വരുന്നതായും അവർ പറഞ്ഞു. അറേബ്യൻ ട്രാവൽ മാർക്കറ്റ് ഇന്നു സമാപിക്കും. 166 രാജ്യങ്ങളിൽ നിന്ന് 55000 പേരാണ് ഇതിനോടകം മാർക്കറ്റ് സന്ദർശിച്ചത്.

billion tons food wasted worldwide UNEP Food Waste Index report released

Next TV

Top Stories










News Roundup