Featured

റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല

News |
Apr 14, 2025 11:58 AM

റിയാദ്:(gcc.truevisionnews.com)   സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടയില്ല.

പതിനൊന്നാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. തിങ്കളാഴ്​ച രാവിലെ​ 8 സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പ​ങ്കെടുത്തു.

ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി അഞ്ച്​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​.റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​െൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക്​ കടന്നു.

പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ്​ അബ്​ദുൽ റഹീമി​െൻറയും ലോകമലയാളികളുടെയും കാത്തിരിപ്പ്​.

#No #verdict #rahim #case #yet

Next TV

Top Stories










News Roundup