പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ
Mar 30, 2025 08:36 PM | By VIPIN P V

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ (21) ആണ് അന്തരിച്ചത്.

സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്‌കെ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്.

റസിഡൻസി വീസ പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേ ദിവസം തന്നെയാണ് വാഹനാപകടമുണ്ടായത്. എറണാകുളത്തെ കോളജിൽ നിന്ന് തിരികെ മടങ്ങുന്ന വഴി കാലടി-എയര്‍പോര്‍ട്ട് റോഡില്‍ വച്ച് റോണ്‍ ഓടിച്ച ബൈക്ക് ഏതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 31-ന് രാവിലെ പത്തരയ്ക്ക് തൃശൂര്‍ തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

#Expatriate #Malayali #passesaway #homeland #died #undergoing #treatment #car #accident

Next TV

Related Stories
ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

Apr 3, 2025 08:10 PM

ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

​ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ​ഗുരുതരമായ...

Read More >>
മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

Apr 3, 2025 04:18 PM

മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ...

Read More >>
പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

Apr 3, 2025 04:15 PM

പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ...

Read More >>
പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

Apr 3, 2025 04:06 PM

പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ...

Read More >>
താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

Apr 3, 2025 02:03 PM

താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

കടലില്‍ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും...

Read More >>
പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

Apr 3, 2025 01:48 PM

പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

നിലവിൽ മസ്‌കത്തില്‍ നിന്ന് നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതിദിന സര്‍വീസ്...

Read More >>
Top Stories










Entertainment News