മക്ക: (gcc.truevisionnews.com) മലപ്പുറം സ്വദേശിയായ യുവാവ് മക്കയില്‍ അന്തരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് ഒ.പി അഷ്‌റഫ് ഹാജിയുടെ മകന്‍ മുഹമ്മദ് ജുമാന്‍ (24) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു.
ഹറമിനു സമീപം അല്‍മാക് കമ്പനി ജീവനക്കാരനായിരുന്നു. മൂന്നു വര്‍ഷമായി മക്കയിലെത്തിയിട്ട്. മൂന്നു മാസം മുന്‍പ് നാട്ടില്‍ പോയി നിക്കാഹ് കഴിഞ്ഞ് വന്നതായിരുന്നു. മക്കയില്‍ ഖബറടക്കും.
മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിന്‍. സഹോദരങ്ങള്‍: ജുനൈദ്, സിയ, റിഫ, ഷിബില. പിതാവ് അഷ്‌റഫ് ഹാജി മക്കയില്‍ ജോലി ചെയ്യുന്നുണ്ട്.
#Malayali #youth #passesaway #Mecca #three #months #returning #home #getting #married