ജിദ്ദ: (gcc.truevisionnews.com) ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു. ഇരുമ്പുഴി ചാലിൽ കിഴക്കേ തലാപ്പിൽ മുസ്തഫ (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മലപ്പുറം സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിദ്ദയിലെ ഫുട്ബാൾ പരിശീലക അക്കാദമിയായ സ്പോർട്ടിങ് യുനൈറ്റഡ് സ്ഥാപകരിൽ ഒരാളും ജിദ്ദ ബൗളിങ് സെന്റർ മാനേജറുമായിരുന്നു. ജിദ്ദയിലായിരിക്കെ വിവിധ സാമൂഹിക, കായിക രംഗങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: ബിൻഷാദ്, ഷാനിദ്, നാഷിദ് (മൂവരും യു.കെ). മയ്യിത്ത് ഇന്ന് രാത്രി 10.30ന് ഇരുമ്പുഴി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കും.
#Former #Jeddah #expatriate #passes #away #his #homeland