കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു . കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു.
ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിലെ അൽ റാഷിദ് ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായാണ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ലൈല ജോയലാണ് ഭാര്യ. മകൾ: ജിഷ ജോയൽ. മരുമകൻ: റോയ് എബ്രഹാം. സംസ്കാരം നാളെ ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
#Long #time #Kuwaiti #expatriate #passesaway #homeland