കുഞ്ഞ് മരിച്ച കേസ്; ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

കുഞ്ഞ് മരിച്ച കേസ്; ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ
Mar 3, 2025 07:58 PM | By Susmitha Surendran

(gcc.truevisionnews.com)  നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഫെബ്രുവരി 15നാണു യുഎഇ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയിൽ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ അറിയിച്ചു.

മാർച്ച് 5നു മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.

ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷെഹ്സാദി അബുദാബിയിലെത്തിയത്.

ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു. ഇതിനിടെയാണു ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയയാണെന്ന് ആരോപിച്ചു.

എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്‌സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായില്ല. 2023ലാണു അബുദാബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്.













#Indian #woman #sentenced #death #UAE.

Next TV

Related Stories
ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

Apr 10, 2025 05:11 PM

ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ...

Read More >>
സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

Apr 10, 2025 03:13 PM

സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

നഷ്ടപ്പെട്ട പാസ്പോർട്ടിലാണ് ഓൺലൈൻ അപ്ഡേഷൻ വരുത്തിയതെന്ന് തെളിയക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്...

Read More >>
ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

Apr 10, 2025 12:29 PM

ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സ്ത്രീ ജയിലിന്‍റെ സന്ദർശന വിഭാഗത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഒരു മൊബൈൽ ഫോൺ...

Read More >>
ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

Apr 10, 2025 12:17 PM

ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ...

Read More >>
ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു

Apr 10, 2025 07:09 AM

ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു

ഒമാനിലെ ബുറൈമിയിലെ ഒരു റസ്റ്ററന്റ് മേഖലയിൽ 34 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക്...

Read More >>
Top Stories










News Roundup