മസ്കറ്റ്: ഒമാനില്‍ ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഒരു കൂട്ടം സ്വദേശികളെയാണ് ഉടുമ്പിനെ വേട്ടയാടിയതിന് അറസ്റ്റ് ചെയ്തത്. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി അധികൃതരാണ് നടപടിയെടുത്തത്. ഉടുമ്പുകളെ വേട്ടയാടുന്നത് വന്യജീവി സംരക്ഷണ നിയമത്തിലെ (6/2003) വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
പിടിയിലായവര്‍ക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. സുൽത്താനേറ്റിനുള്ളിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞബദ്ധരാണെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
#many #people #arrested #hunting #monitor #lizard #oman