ബുറൈമി: (gcc.truevisionnews.com) ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി ബാലകൃഷ്ണൻ (60) അന്തരിച്ചു. കാസർകോട് നീലേശ്വരം കൊയമ്പുറം സ്വദേശിയാണ്.
ഒമാനിലെ ബുറൈമിയിലെ ഒരു റസ്റ്ററന്റ് മേഖലയിൽ 34 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ബേബി. മക്കൾ: വിനീഷ്, വിനീത, വിപിൻ. നീണ്ട പ്രവാസ ജീവിതം നയിച്ച ആളെന്ന നിലയിൽ ബാലകൃഷ്ണനെ ബുറൈമി സൗഹൃദ വേദി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചിരുന്നു.
#Omani #expatriate #who #returned #home #treatment #passesaway