മക്ക: (gcc.truevisionnews.com) സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശി മക്കയിൽ അന്തരിച്ചു. ഹംസ ചോലക്കൽ (86) ആണ് മരിച്ചത്.
മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ തേടി.
വിദഗ്ധ ചികിത്സക്ക് ചൊവ്വാഴ്ച ഇദ്ദേഹത്തെ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരവെ ബുധനാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ സലിം, നസീർ, മുസ്തഫ, ഇബ്രാഹിം, മൈമൂന. ബുധനാഴ്ച മഗ്‌രിബ് നമസ്കാരാനന്തരം മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കാരം നടത്തി മയ്യത്ത് മക്ക ഷറായ മഖ്ബറയിൽ ഖബറടക്കി.
മക്കയിലെ നവോദയ പ്രവർത്തകനായ ഉമ്മർ ഇരിട്ടിയുടെ നേതൃത്വത്തിലാണ് മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.
#Umrah #pilgrim #from #Kannur #passed #away #Makkah