#rain | സൗദിയിൽ ശക്തമായ മഴ; വെള്ളക്കെട്ടിൽ കുടുങ്ങി വാഹനങ്ങൾ, വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്

#rain | സൗദിയിൽ ശക്തമായ മഴ;  വെള്ളക്കെട്ടിൽ കുടുങ്ങി വാഹനങ്ങൾ, വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്
Jan 9, 2025 01:18 PM | By Susmitha Surendran

റിയാദ് : (gcc.truevisionnews.com) രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായി വെള്ളംകയറി.

നൂറുകണക്കിനു വാഹനങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും ഡെലിവറി ജീവനക്കാരെയും അഗ്നിരക്ഷാസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു രക്ഷപ്പെടുത്തി.

മഴയെ തുടർന്ന് ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടു. എന്നാൽ, മക്കയിൽ തീർഥാടനം തടസ്സപ്പെട്ടിട്ടില്ല.

സൗദിയിൽ ഈ ആഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാന നഗരിയായ റിയാദിലും കിഴക്കൻ നഗരങ്ങളായ അൽഅഹ്സ, ജുബൈൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മഴ തുടരും.

പലയിടത്തും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴവീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള മക്ക, ജിദ്ദ, അൽബാഹ, അസീർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ചെങ്കടലിന് മുകളിലൂടെ വടക്കുകിഴക്ക് മുതൽ തെക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നും തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

#Heavy #rain #Saudi #Vehicles #stuck #water #red #alert #various #areas

Next TV

Related Stories
#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

Jan 9, 2025 09:44 PM

#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ സ്റ്റോർ...

Read More >>
#HMPV | എച്ച്എംപിവി; മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി

Jan 9, 2025 09:38 PM

#HMPV | എച്ച്എംപിവി; മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി

പ്രായമായവരിലും കൊച്ചുകുട്ടികളിലും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് അധികൃതർ...

Read More >>
#Salaryincrease | യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ

Jan 9, 2025 08:06 PM

#Salaryincrease | യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ

കോവിഡ് കാലത്ത് നിർത്തിവച്ച ശമ്പള വർധന തുടങ്ങാത്ത കമ്പനികൾ...

Read More >>
#Heavyrain | സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു

Jan 9, 2025 04:16 PM

#Heavyrain | സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു

ഞായറാഴ്ച വരെ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യത...

Read More >>
#omanrain |  ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Jan 9, 2025 03:18 PM

#omanrain | ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
#death | കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു

Jan 9, 2025 02:04 PM

#death | കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു

മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ...

Read More >>
Top Stories

News Roundup