#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്

#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്
Dec 18, 2024 02:21 PM | By VIPIN P V

ദു​ബൈ: (gcc.truevisionnews.com) മെ​യ്ദാ​ൻ റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യും വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത 17 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ വാ​ഹ​ന സ്റ്റ​ണ്ടി​ൽ ഏ​ർ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​ക്കി​ടെ 101 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഫെ​ഡ​റ​ൽ ട്രാ​ഫി​ക് നി​യ​മ​ത്തി​ന് കീ​ഴി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലു​മാ​ണ് ശി​ക്ഷ.

2023ലെ ​നി​യ​മം ന​മ്പ​ർ 30 പ്ര​കാ​രം, പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​കെ വി​ട്ടു​കി​ട്ടാ​ൻ ഉ​ട​മ​ക​ൾ 50,000 ദി​ർ​ഹം വ​രെ പി​ഴ അ​ട​ക്കേ​ണ്ട​താ​യി വ​രും.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്ക​ൽ, അ​ഭ്യാ​സ​പ്ര​ക​ട​നം, സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ആ​ക്ടി​ങ് അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് മു​ഹൈ​ർ ആ​ള് മ​സ്രൂ​യി അ​റി​യി​ച്ചു.

കു​റ്റ​കൃ​ത്യ​ത്തി​ന്റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് വാ​ഹ​നം പി​ടി​ച്ചു​വെ​ക്കു​ന്ന കാ​ലാ​വ​ധി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യു​വാ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​ന്റെ സ്മാ​ർ​ട്ട് ആ​പ്പി​ൽ പൊ​ലീ​സ് ഐ ​സേ​വ​ന​ത്തി​ലൂ​ടെ അ​റി​യി​ക്കാം.

#adventuretraining #Dubai #police #seized #vehicles

Next TV

Related Stories
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

Mar 11, 2025 09:27 AM

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു....

Read More >>
'അബ്ഷർ': വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Mar 10, 2025 09:54 PM

'അബ്ഷർ': വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ഏതെങ്കിലും സേവനം ആവശ്യമുള്ളവർ തങ്ങൾ തിരഞ്ഞെടുത്തത് അബ്ഷർ ഓൺലൈൻ പോർട്ടലിലേക്കുള്ള ശരിയായ ലിങ്ക് ആണെന്ന് ഉറപ്പാക്കുവാനും അബ്ഷർ ഗുണഭോക്താക്കളോട്...

Read More >>
ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു

Mar 10, 2025 09:39 PM

ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു

നാളെ നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പില്‍...

Read More >>
പ്രസവ ശസ്ത്രക്രിയയിൽ നവജാത ശിശുവിന് ആജീവനാന്ത അംഗവൈകല്യം: ബഹ്റൈനില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ

Mar 10, 2025 04:37 PM

പ്രസവ ശസ്ത്രക്രിയയിൽ നവജാത ശിശുവിന് ആജീവനാന്ത അംഗവൈകല്യം: ബഹ്റൈനില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ

വിശദമായ അന്വേഷണത്തിനൊടുവില്‍ ഡോക്ടറുടെ ഭാ​ഗത്താണ് പിഴകൾ സംഭവിച്ചതെന്ന്...

Read More >>
ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ രണ്ട് കടകള്‍ അടച്ചുപൂട്ടി

Mar 10, 2025 04:22 PM

ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ രണ്ട് കടകള്‍ അടച്ചുപൂട്ടി

ആരോഗ്യ ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദാഖിലിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ്...

Read More >>
Top Stories