#Cold | ഒമാനില്‍ തണുപ്പ് ശക്തമാകുന്നു, വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തുടരും

#Cold |  ഒമാനില്‍ തണുപ്പ് ശക്തമാകുന്നു, വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തുടരും
Dec 18, 2024 01:57 PM | By Susmitha Surendran

മസ്‌കത്ത് : (gcc.truevisionnews.com) ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു.

വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില.

മസ്‌യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ രാജ്യത്തെ മറ്റു പ്രദേശങ്ങള്‍.

ഡിസംബര്‍ 23 വരെ നിലവിലെ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ഇന്ന് മസ്‌കത്തില്‍ 21 ഡിഗ്രി സെള്‍ഷ്യസാണ് കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്.

തുടര്‍ ദിവസങ്ങളിലും സമാന താപനില തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ മാസം 21, 22 തീയതികളില്‍ താപനില 18 ഡിഗ്രി സെല്‍ഷ്യസായി കുറയും. ജബല്‍ ശംസില്‍ അതിശൈത്യമാണ് വരും ദിവസങ്ങളില്‍ അനുഭവപ്പെടുക.

#Cold #intensifying #Oman #cold #weather #continue #coming #days

Next TV

Related Stories
#death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്  റിയാദിൽ  അന്തരിച്ചു

Dec 19, 2024 12:26 PM

#death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു...

Read More >>
#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

Dec 18, 2024 08:14 PM

#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

ചൊ​വ്വാ​ഴ്ച തു​റൈ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല...

Read More >>
#DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു

Dec 18, 2024 04:38 PM

#DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു

ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ്...

Read More >>
#wind | ഇന്ന് മുതൽ ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 18, 2024 04:34 PM

#wind | ഇന്ന് മുതൽ ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം

മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിയും അഴുക്കും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ചയെയും...

Read More >>
#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്

Dec 18, 2024 02:21 PM

#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്

കു​റ്റ​കൃ​ത്യ​ത്തി​ന്റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് വാ​ഹ​നം പി​ടി​ച്ചു​വെ​ക്കു​ന്ന കാ​ലാ​വ​ധി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

Read More >>
Top Stories

News Roundup