Nov 17, 2024 11:32 AM

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) അ​ഗ്നി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 41 സ​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച​തി​നെ​തു​ട​ർ​ന്ന് 41 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ അ​ഗ്നി സു​ര​ക്ഷ ലൈ​സ​ൻ​സു​ക​ൾ നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ക്കെ​തി​രെ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും ഫ​യ​ർ​ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ്യാ​പ​ക​മാ​യ​തി​നാ​ൽ അ​ഗ്നി പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​വ ലം​ഘി​ക്കു​ന്ന സ​ഥാ​പ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

#Fire #safety #rules #not #followed #establishments #closed

Next TV

Top Stories










News Roundup