#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന
Oct 17, 2024 11:40 AM | By Susmitha Surendran

അ​ബൂ​ദ​ബി: (gcc.truevisionnews.com)  എ​മി​റേ​റ്റി​ലെ കാ​ർ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി.

മു​സ​ഫ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കാ​മ്പ​യി​​ൻ. ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ​പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നി​ശ്ച​യി​ച്ച പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ൾ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ ബാ​ഹ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്ക​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും പ​രി​ഷ്കൃ​ത​മാ​യ രൂ​പ​വും നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ ഫ്ലോ​റി​ങ്ങു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, ച​ലി​ക്കു​ന്ന വാ​ഹ​ന റാ​മ്പു​ക​ൾ സ്ഥാ​പി​ക്ക​ൽ, ദ്ര​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ൽ, ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത, തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശീ​ല​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സു​ര​ക്ഷ ആ​വ​ശ്യ​ക​ത​ക​ൾ പ​രി​ശോ​ധ​ക​ർ വി​ല​യി​രു​ത്തി.

ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വ​ന​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. കൂ​ടാ​തെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​പ​ക​ട സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ തു​ട​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ശ​ക്ത​മാ​യ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ ഇ​ത്ത​ര​മൊ​രു പ​രി​ശോ​ധ​ന മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​വ​രു​ന്ന​ത്.

#Extensive #testing #workshops #AbuDhabi

Next TV

Related Stories
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
Top Stories










News Roundup






Entertainment News