#currencycrisis | നാണയ പ്രതിസന്ധി; പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് നടപ്പാക്കാൻ ബഹ്റൈൻ

#currencycrisis | നാണയ പ്രതിസന്ധി; പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് നടപ്പാക്കാൻ ബഹ്റൈൻ
Oct 16, 2024 07:36 PM | By Jain Rosviya

മനാമ:  (gcc.truevisionnews.com)വാഹനങ്ങൾ നിർത്തിയിടാനുള്ള പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നു.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ എല്ലാവര്‍ക്കും എവിടെ വച്ചും പേയ്‌മെന്‍റ് സംവിധാനത്തോടുകൂടിയുള്ളതായിരിക്കും. പഴയ മീറ്ററുകൾ ഘട്ടം ഘട്ടമായി മാറ്റി സ്‌ഥാപിക്കും.

മനാമയുടെയും റിഫയുടെയും ഭാഗങ്ങളിൽ ഇതിനോടകം തന്നെ പുതിയ മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഓരോ പാർക്കിങ് മീറ്ററുകളുടെ പരിധിയിൽ ഒരേ സമയം 15 കാർ പാർക്കിങ് സ്ഥലങ്ങളായിരിക്കും ഉൾക്കൊള്ളുക.

ഓൺ-സ്ട്രീറ്റ് പാർക്കിങ്ങിന് 30 മിനിറ്റിന് 100 ഫിൽസ് ആണ് ഈടാക്കുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പരമാവധി രണ്ട് മണിക്കൂർ നേരമാണ് ഇത്തരത്തിലുള്ള പെയ്‌ഡ്‌ പാർക്കിങ്ങുകളുടെ ഒറ്റത്തവണായുള്ള സമയ പരിധി.

അനധികൃത പാർക്കിങ്ങിന് 50 ദിനാറാണ് പിഴ ഈടാക്കുക. ഏഴു ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് ഇളവുകൾ ഉണ്ട്.

പലപ്പോഴും നാണയങ്ങൾ ഉപയോഗിച്ചുള്ള പാർക്കിങ്ങിന് ആളുകൾ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യ നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്‌സൺ ഡോ. മറിയം അൽ ദാൻ പറഞ്ഞു.

മനാമ, ഗുദൈബിയ, ഹൂറ, മുഹറഖ്, ഇസ ടൗൺ, റിഫ എന്നിവിടങ്ങളിൽ പോക്കറ്റുകളിലും പേഴ്‌സുകളിലും വാലറ്റുകളിലും നാണയങ്ങളുടെ അഭാവം മൂലം നിരവധി ആളുകൾ ഷോപ്പിങ് ഏരിയകൾ പോലും ബഹിഷ്‌കരിക്കുന്നതിന് കാരണമാകാറുണ്ട്.

ഒന്നിലധികം ഡിജിറ്റൽ പേയ്‌മെന്‍റ് രീതികളും പേയ്‌മെന്‍റ് ആപ്പുകളും ഉപയോഗിച്ച് പണമടക്കാവുന്ന സൗകര്യമായിരിക്കും പുതിയ സംവിധാനത്തിൽ ഉണ്ടാവുക എന്നും അധികൃതർ പറഞ്ഞു.

#currency #crisis #Bahrain #implement #digital #payment #pay #parking #system

Next TV

Related Stories
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
Top Stories

News Roundup

Entertainment News