മസകത്ത്: (gcc.truevisionnews.com) എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു.
കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് ഗൂബ്രയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ: പർവീൻ.
മക്കൾ: അസിയ, അഖ്സ (വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഗൂബ്ര). നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#heartattack #Expatriate #Malayali #died #Oman