#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ
Jul 17, 2024 08:25 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com)സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രാദേശിക ഈന്തപ്പഴ പ്രദർശനത്തിന് ജൂലൈ 23 മുതൽ തുടക്കമാവും. ദോഹയിലെ സൂഖ് വാഖിഫിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വിത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ്.

പ്രദർശനത്തിനായി പടുകൂറ്റൻ എയർകണ്ടീഷൻ ചെയ്ത കൂടാരം ഒരുങ്ങി കഴിഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഈന്തപ്പഴ പ്രദർശനവും വില്പനയും നടക്കും.

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും.

വിവിധ തരം ഈന്തപ്പഴ ഇനങ്ങൾക്ക് പുറമെ, ഈന്തപ്പഴത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പേസ്ട്രികൾ, കേക്കുകൾ, ജാമുകൾ, ജ്യൂസുകൾ, അച്ചാറുകൾ, ഐസ്ക്രീം എന്നിവ ഉൾപ്പെടെ വിവിധ തരം ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉണ്ടാവും.

കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ നൂറിലധികം ഫാമുകളുടെ പങ്കാളിത്വം ഉണ്ടായിരുന്നു. ഇരുപത് ലക്ഷത്തിലധികം റിയാലിന്റെ ഉൽപന്നങ്ങളാണ് വിറ്റഴിഞ്ഞത്.

#souq #waqif #dates #exhibition #from #23rdjuly

Next TV

Related Stories
#accident | ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം; സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം

Nov 19, 2024 07:40 PM

#accident | ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം; സൗദിയിൽ പ്രവാസിക്ക് ദാരുണാന്ത്യം

നാട്ടിൽ ഭാര്യയും ഒരു മകളുമാണുള്ളത്. ളുഹർ നമസ്കാരത്തിനെ തുടർന്ന് തായിഫ് മസ്ജിദ് അബ്ബാസിൽ മയ്യത്ത് നമസ്കരിച്ച ശേഷം മൃതദേഹം കബറടക്കം...

Read More >>
#uae |  'ഈദ് അൽ ഇത്തിഹാദ്'; ദേശീയ ദിനാഘോഷം, നാല് ദിവസത്തെ ആഘോഷങ്ങൾക്കൊരുങ്ങി യുഎഇ

Nov 14, 2024 04:00 PM

#uae | 'ഈദ് അൽ ഇത്തിഹാദ്'; ദേശീയ ദിനാഘോഷം, നാല് ദിവസത്തെ ആഘോഷങ്ങൾക്കൊരുങ്ങി യുഎഇ

സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും വളർച്ചയുടെയും സൗഭാഗ്യം അനേകരാജ്യങ്ങളിലെ പ്രവാസികളിലൂടെ ആ രാജ്യങ്ങളിലേക്ക് കൂടിയെത്തിച്ച ഐക്യ അറബ്...

Read More >>
#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

Jul 28, 2024 07:31 AM

#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക്...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
Top Stories