#plasticbag | ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ

#plasticbag | ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ
Jul 1, 2024 11:53 AM | By Susmitha Surendran

മ​സ്ക​ത്ത്​:  (gcc.truevisionnews.com)  രാ​ജ്യ​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. നി​യ​മം ലം​ഘി​ച്ചാ​ൽ 50 മു​ത​ൽ 1000 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കും.

ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി​യാ​യി ചു​മ​ത്തും. രാ​ജ്യ​ത്ത്​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​ത്.നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്​.

50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഓ​രോ വി​ഭാ​ഗ​ത്തി​ലും പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ളു​ടെ ഉ​​​പ​യോ​ഗം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​രോ​ധി​ക്കു​ക. ഇ​തി​നു​ശേ​ഷം ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്തും.

തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു വ​രു​ത്താ​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും. 

#Ban #plastic #bags #health #facilities #effect

Next TV

Related Stories
#drug |  ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

Jan 17, 2025 07:54 PM

#drug | ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ

100 കിലോഗ്രാമിലേറെ ക്രിസ്റ്റല്‍ മെതും 100,000 ലഹരി ഗുളികകളുമായാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

Jan 17, 2025 03:37 PM

#death | പതിനാറ് ദിവസം മുൻപ് ജോലി തേടി ഒമാനിൽ എത്തി; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

താമസിച്ചിരുന്ന സ്ഥലത്തു വച്ചായിരുന്നു ഹൃദയാഘാതം...

Read More >>
#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

Jan 17, 2025 11:02 AM

#stabbed | ഷാ​ർ​ജയിൽ പെ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേഷം യു​വാ​വ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു

തു​ട​ർ​ന്ന്​ വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​...

Read More >>
#accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Jan 17, 2025 10:57 AM

#accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം...

Read More >>
#Kuwaitnationalday |  ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

Jan 16, 2025 10:44 PM

#Kuwaitnationalday | ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച്...

Read More >>
#GooglePay | വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

Jan 16, 2025 08:39 PM

#GooglePay | വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

ഗൂഗ്ൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും...

Read More >>
Top Stories

News Roundup